---
title: "ചൊക്ലി പുല്ലൂക്കരയിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.ധനഞ്ജയൻ ഉൾപ്പടെയുള്ള നേതാക്കൾക്ക് മർദ്ദനം ; യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പരാതി."
english_title: "Leaders including CPM District Committee member K. Dhananjayan were beaten up in Chokli Pullukkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197425/Leaders including CPM District Committee member K. Dhananjayan were beaten up in Chokli Pullukkara"
published_at: "2024-04-07T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612af47ce1fd_IMG-20240407-WA0104.jpg"
keywords: []
---

# ചൊക്ലി പുല്ലൂക്കരയിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.ധനഞ്ജയൻ ഉൾപ്പടെയുള്ള നേതാക്കൾക്ക് മർദ്ദനം ; യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പരാതി.

> **Lead Summary:** ചൊക്ലി :ചൊക്ലി പുല്ലൂക്കര മുക്കിൽ പീടികയിൽ നന്നാടത്തിൽ പീടികയിൽ വച്ചാണ് സംഭവം. ഇലക്ഷൻ പ്രചരണത്തിനായി വീട് കയറാനെത്തിയ എൽഡിഎഫ് പ്രവർത്തകരെ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ ധനഞ്ജയനും, എൽ ഡി എഫ് കൂത്തുപറമ്പ മണ്ഡലം ഓഫിസ് സെക്രട്ടറി രണദേവും സ്ഥലത്തെത്തിയപ്പോൾ ഇരുവർക്കും നേരെ അക്രമമുണ്ടായി.

## Article Content

ചൊക്ലി :ചൊക്ലി പുല്ലൂക്കര മുക്കിൽ പീടികയിൽ നന്നാടത്തിൽ പീടികയിൽ വച്ചാണ് സംഭവം. ഇലക്ഷൻ പ്രചരണത്തിനായി വീട് കയറാനെത്തിയ എൽഡിഎഫ് പ്രവർത്തകരെ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ ധനഞ്ജയനും, എൽ ഡി എഫ് കൂത്തുപറമ്പ മണ്ഡലം ഓഫിസ് സെക്രട്ടറി രണദേവും സ്ഥലത്തെത്തിയപ്പോൾ ഇരുവർക്കും നേരെ അക്രമമുണ്ടായി.

ഉന്തും തളളിലും അക്രമത്തിലും പെട്ട് ധനഞ്ജയൻ്റെ കൈക്ക് പരിക്കേറ്റു. രണദേവിനും ക്രൂരമായി മർദ്ദനമേറ്റു. ഇരുവരെയും ചൊക്ലി മെഡിക്കൽ സെൻ്ററിൽ പ്രാഥമിക ചികിത്സ നൽകി തലശേരി കോപ്പറേറ്റീവ് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ചൊക്ലി പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197425/Leaders including CPM District Committee member K. Dhananjayan were beaten up in Chokli Pullukkara)